മുംബൈ നടപ്പാലം അപകടം: അന്വേഷണം പ്രഖ്യാപിച്ച് ഫട്‌നാവിസ്

Friday 15 March 2019 3:00 pm IST

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍സില്‍ (സിഎസ്ടി) റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.  സംഭവത്തിന് ഉത്തരവാദികളെ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കണ്ടെത്തി ആദ്യ റിപ്പോര്‍ട്ട് നല്‍കണമെന്ന്  ഫട്‌നാവിസ് നിര്‍ദേശം നല്‍കി.  

അതേസമയം മുംബൈ  ഐഐടിയുടെ നേതൃത്വത്തില്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ  ബലക്ഷയം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ മുംബൈ സിറ്റിയിലെ ഒട്ടുമിക്ക നടപ്പാതകളും ബലക്ഷയമുള്ളതാണെന്നും അടച്ചു പൂട്ടണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  എന്നാല്‍ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഈ റിപ്പോര്‍ട്ട് ഗൗനിച്ചിട്ടില്ലെന്നാണ് വിരം. 

കഴിഞ്ഞ  ദിവസമാണ് ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.