കര്‍ണാടക ; സുമലത ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Friday 15 March 2019 3:44 pm IST

ബംഗളൂരു: മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തതില്‍ കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ സുമലത ബിജെപിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം പതിനെട്ടിന് അന്തിമ തീരുമാനം അറിയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുമലത പ്രതികരിച്ചു.

അതിനിടെ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നുവട്ടം എംപിയുമായിരുന്ന അരവിന്ദ് ശര്‍മ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം അംഗത്വമെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.