കോണ്‍ഗ്രസിന് അടിപതറുന്നു; ഹരിയാനയില്‍ മുന്‍ എംപി ബിജെപിയില്‍

Friday 15 March 2019 4:11 pm IST
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തില്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. കാര്‍നല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ.

ന്യൂദല്‍ഹി:  ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് കുമാര്‍ ശര്‍മ്മ പാര്‍ട്ടി വിട്ടു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തില്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ  ബിജെപി അംഗത്വം സ്വീകരിച്ചു. കാര്‍നല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ.

അതിനിടെ,​ കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശീ തരൂരിന്‍റെ ഉറ്റ ബന്ധുക്കളടക്കം പത്തു പേര്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍ ഉല്‍പ്പെടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.