കൊച്ചി: ശശി തരൂര്‍ എംപിയുടെ ചെറിയമ്മയടക്കം പതിനാല് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. എം. ശശികുമാര്‍ (ശശിതരൂരിന്റെ ചെറിയച്ഛന്, പാലക്കാട് എസ്ബിഎസ് യുപി സ്കൂള്‍ മാനേജര്‍), ശോഭന ശശികുമാര്‍ (ശശിതരൂരിന്റെ ചെറിയമ്മ, ഫോറസ്റ്റ് ഗ്ലോബല്‍ എംഡി), എന്‍. ബാലസുബ്രഹ്മണ്യന് (എഫ്സിഎസ് കമ്പനി സെക്രട്ടറി), ശേഷാദ്രി അയ്യര്‍ (ശ്രേയ ലൈഫ് സയന്‍സസ് ഡയറക്ടര്‍), ഡോ. സിന്ധു മേനോന് (സിഇഒ, എക്സ് കാലിബര്‍ ഹ്യൂമണ്‍ റിസോഴ്സ് കള്‍സള്‍ട്ടന്‍സി), പ്രതീഷ് ഈശ്വര്‍ (ഇന്ത്യന്‍ പബ്ലിക് ബ്യൂറോ മാനേജിങ് പാര്‍ട്നര്‍), അനുപമ മേനോന് (ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റര്‍), മോഹന്‍ കരിപ്പൂര്‍ (വോര്‍ട്ടെക്സ് ബിസിനസ് സര്‍വീസസ് എംഡി), ലത മേനോന് (മുന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്‍വിജിലേറ്റര്‍, റിയാദ്), അഡ്വ. മാര്‍ത്താണ്ഡ വര്‍മ പണ്ടാല (ഹൈക്കോടതി അഭിഭാഷകന്), രേഖ മോഹന്‍ (കൊച്ചിന് സ്കൂള്‍ ഓഫ് ലാങ്ഗ്വേജ് ഡയറക്ടര്‍), ആര്. ദിലീപ് കുമാര്‍ (യൂണിഗ്രാന്റ് കോളേജ് ഓഫ് ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി എംഡി), സരസ്വതി മേനോന് (സാമൂഹ്യ പ്രവര്‍ത്തക, ലിറ്റില്‍ ബഡ്സ് പ്ലേ സ്കൂള്‍ എംഡി), കെ. വെങ്കിട്ട രാമന് (കേരള സ്റ്റേറ്റ് ടേബിള്‍ ടെന്നീസ് അസോസിയേഷന് വൈസ് പ്രസിഡന്റ്) എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പതിനാലുപേരേയും എറണാകുളത്ത് ചടങ്ങില്‍ ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും എഐസിസി സെക്രട്ടറിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണ്. ഇപ്പോള്‍ പേരുകള്‍ പുറത്ത് വിടില്ല. ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ മുന്‍ പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ 1047 കേസുകളാണ് ഉള്ളത്. സേവനസന്നദ്ധരായി ബിജെപിയില്‍ ആരു വന്നാലും സ്വീകരിക്കും. എന്‍ഡിഎ ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് വിജയസാധ്യത ഇല്ലെന്നും ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. ഇന്ന് ന്യൂദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകുമെന്നും, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാല്‍ വെള്ളാപ്പിള്ളി ഏത് സീറ്റ് ആവശ്യപ്പെട്ടാലും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, അഡ്വ. കെ.എസ്. ഷൈജു, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പദ്മജ. എസ്. മേനോന്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: