ജനസേനയുമായി ബിഎസ്പി സഖ്യമായി

Friday 15 March 2019 6:31 pm IST

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനസേനയുമായി കൈകോര്‍ത്ത് മത്സരിക്കാന്‍ ബിഎസ്പി. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി സംഖ്യമായി മല്‍സരിക്കുമെന്നാണ് മായവതി പ്രഖ്യാപിച്ചത്.

ആന്ധ്രയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങളുടെ താത്പര്യമെന്നും മായാവതി പറഞ്ഞു.

പവന്‍ കല്യാണ്‍ ആന്ധ്ര മുഖ്യമന്ത്രിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിയമസഭാ, ലോക്‌സഭാ സീറ്റുകളില്‍ തര്‍ക്കമില്ല. ഉടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.