വൈഎസ്ആറിന്റെ സഹോദരന്‍ മരിച്ച നിലയില്‍

Friday 15 March 2019 6:33 pm IST
'തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണ കാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്', റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.

അമരാവതി: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പോലീസില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കി.

'തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണ കാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്', റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു. 68 കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപവല്‍കരണവേളയില്‍ ജഗനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. എന്നാല്‍ പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച് വിവേകാനന്ദ വൈഎസ്ആര്‍ കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ വൈഎസ്രാജശേഖര റെഡ്ഢിയും ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണമടഞ്ഞത്. മൃതദേഹവും കോപ്റ്റര്‍ അവശിഷ്ടങ്ങളും കണ്ടെത്തിയത് നാലാമത്തെ ദിവസമാണ് വൈഎസ്ആറിന്റെ പിതാവും കൊലചെയ്യപ്പെട്ട ആളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.