പോലീസിലെ സിപിഎം ഫ്രാക്ഷന്‍ സ്ഥിരീകരിച്ച് കേന്ദ്ര ഇന്റലിജന്‍സ്

Saturday 16 March 2019 7:35 am IST
പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ മറവിലാണ് സിപിഎം പ്രര്‍ത്തനം നടത്തുന്നതെന്നാണ് ഇന്റലിജന്‍സ്് വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ ചേര്‍ത്താണ് അതാത് തലത്തില്‍ സിപിഎം കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത പോലീസ് സേനയില്‍ സിപിഎം പ്രവര്‍ത്തനം സ്ഥിരീകരിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. സിപിഎം ഫ്രാക്ഷന്‍, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വിഭാഗത്തിന്റെ കണ്ടെത്തല്‍. പോലീസില്‍ സിപിഎം ഫ്രാക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം നേരത്തെ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ മറവിലാണ് സിപിഎം പ്രര്‍ത്തനം നടത്തുന്നതെന്നാണ് ഇന്റലിജന്‍സ്് വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ ചേര്‍ത്താണ് അതാത് തലത്തില്‍ സിപിഎം കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തിക്കുന്നത് പോലെ ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റി, ജില്ലാകമ്മിറ്റി, ഫ്രാക്ഷന്‍ കമ്മറ്റികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുവെന്നും ഇന്റലിജന്‍സ്‌വിഭാഗം കണ്ടെത്തി.

തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് സേനയിലെ സിപിഎം ഫ്രാക്ഷനുകളും ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളും ചേരുന്നത്. തെരെഞ്ഞെടുപ്പ് ഫണ്ട് അടക്കം പിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല പോസ്റ്റല്‍ വോട്ട് ഇടതുപക്ഷത്തിന് ഉറപ്പിക്കാനായി പോസ്റ്റല്‍ ബാലറ്റ് വാങ്ങുന്നത് മുതല്‍ തിരിച്ച് ഏല്‍പ്പിക്കുന്നത് വരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഈ വിവരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരം എആര്‍ ക്യാമ്പിലും എസ്എപി ക്യാമ്പിലും ചേര്‍ന്ന സിപിഎം രഹസ്യയോഗം അടിപിടിയിലാണ് കലാശിച്ചത്. സേനയിലെ സിപിഎം പ്രവര്‍ത്തനം സംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സിക്കും ഇലക്ഷന്‍ കമ്മീഷനും അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.