അമൃതപുരി: പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹമാധ്യങ്ങളുടെ ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍. അമൃതപുരി ക്യാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് ‘വിദ്യുത് 19’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ ഗവേഷണത്തില്‍ മറ്റ് പല രാഷ്ട്രങ്ങളേക്കാള്‍ ഇരുപത് വര്‍ഷത്തിന് ശേഷം കടന്നുവന്ന ഇന്ത്യ ഇന്ന് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ഇത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. ലഭ്യമാകുന്ന സൗരോര്‍ജത്തില്‍ ഇരുപത് ശതമാനം മാത്രമാണ് നമ്മള് ഉപയോഗിക്കുന്നത്. സൗരോര്‍ജത്തെ സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അതിനായുള്ള ഗവേഷണങ്ങള്‍ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അമൃതവിശ്വവിദ്യാപീഠം ഡീന്‍ ഡോ. ബാലകൃഷ്ണശങ്കര്‍ അധ്യക്ഷത വഹിച്ചു. ഐആര്‍ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. ചന്ദ്രശേഖര്‍, സ്റ്റുഡന്റ്—കോര്‍ഡിനേറ്റര്‍ ശങ്കര ഗണേഷ് സായിറാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: