ഇന്ത്യയുടെ നയതന്ത്ര വിജയം

Saturday 16 March 2019 1:28 am IST

ന്യൂദല്‍ഹി: കൊടുംഭീകരന്‍ മസൂദ് അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം  ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. മോദി സര്‍ക്കാരിന്റെ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേട്ടമാണ്.

അസറിന്റെ ക്രൂരത ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പുല്‍വാമ സംഭവത്തോടെ ലോകത്തിന് ഇത് പൂര്‍ണമായും ബോധ്യമായി. തുടര്‍ന്ന് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ചത് ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചേര്‍ന്നാണ്. റഷ്യയും ഇതിനെ പിന്തുണയ്ക്കുമായിരുന്നു. രക്ഷാ സമതിയിലെ നീക്കത്തെ ചൈനയാണ് തകര്‍ത്തെറിഞ്ഞത്. പക്ഷെ ഉടന്‍ തന്നെ മറ്റു രാജ്യങ്ങള്‍ ശക്തമായി പ്രതികരിച്ചു തുടങ്ങുകയായിരുന്നു.  അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ഒപ്പമാണെന്ന് ഫ്രാന്‍സിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടി തെളിയിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.