ഡൊമിനിക് തീം, കെര്‍ബര്‍ സെമിയില്‍

Saturday 16 March 2019 3:20 am IST

ഇന്ത്യന്‍ വെല്‍സ്: ലോക ഏഴാം നമ്പര്‍ ഡൊമിനിക് തീം ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. പരിക്കേറ്റ ഫ്രഞ്ച് താരം മോണ്‍ഫില്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന്്  പിന്മാറിയതിനെ തുടര്‍ന്നാണ് തീം സെമിയിലെത്തിയത്.

മിലോസ് റോണിക്കാണ് സെമിയില്‍ തീമിന്റെ എതിരാളി. പത്തൊമ്പതുകാരനായ സെര്‍ബിയന്‍ താരം മിയോമിറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലോസ് സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 6-4.

വനിതകളുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ഏയ്ഞ്ചലിക് കെര്‍ബറും ബെലിന്ദ ബെന്‍സിക്കും സെമിയിലെത്തിയിട്ടുണ്ട്. ജര്‍മന്‍ താരമായ കെര്‍ബര്‍ ക്വാര്‍ട്ടറില്‍ അമരിക്കയുടെ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 7-6(3), 6-3.

സെമിയില്‍ സ്വിസ് താരമായ ബെലിന്ദ ബെന്‍സിക്കാണ് കെര്‍ബറുടെ എതിരാളി. ബെലിന്ദ ക്വാര്‍ട്ടറില്‍ കരോലിന പ്ലിസ്‌ക്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 4-6, 6-3.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.