യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് തുക തട്ടിയെടുത്തെന്ന് പരാതി

Saturday 16 March 2019 4:15 am IST

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ കോടികള്‍ തിരിമറി നടത്തിയെന്ന് പരാതി. സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘം തട്ടിയെടുത്തെന്നാണ് പരാതി. യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. മുകേഷ് ഡിജിപിക്ക് നല്‍കിയ പരാതിയെ  തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. 

നഴ്‌സുമാരുടെ മാസവരി പിരിച്ചതടക്കമുള്ള തുകയില്‍ നിന്ന്  തിരിമറി നടത്തിയെന്നാണ് പരാതി. കമ്മിറ്റിയുടെ അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് പല തവണകളിലായി പണം പിന്‍വലിച്ചെന്നും പരാതിയില്‍ പറയുന്നു. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. മറ്റൊരു അക്കൗണ്ടിലേക്ക് തുക മാറ്റി.   ഇതില്‍ നിന്നും പിന്നീട് തുക പിന്‍വലിച്ചു. 

എന്നാല്‍ ആരോപണം ജാസ്മിന്‍ ഷാ നിഷേധിച്ചു. 2013ല്‍  സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ സി.വി. മുകേഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.