ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളിലെ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Saturday 16 March 2019 9:50 am IST
ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെയാണ് കൊല്ലപ്പെട്ടത്. കാണാതായവരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റെന്നും ആറ് ഇന്ത്യക്കാരെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 

ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെയാണ് കൊല്ലപ്പെട്ടത്. കാണാതായവരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഒന്‍പത് ഇന്ത്യാക്കാരെ കാണാനില്ലെന്ന് ഹൈക്കമ്മീഷണര്‍ ട്വിറ്റ് ചെയ്തിരുന്നു. പരുക്കേറ്റ രണ്ട് ഇന്ത്യക്കാരും ആശുപത്രിയില്‍ ചികിത്സയിലാണ്.

കാണാതായ ഇന്ത്യക്കാരെ കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടുമില്ല. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനാ കര്‍മത്തില്‍ പങ്കെടുക്കാന്‍  എത്തുന്നതിന് തൊട്ടുമുമ്പാണ് അല്‍നൂര്‍ പള്ളിയില്‍ വെടിവെപ്പുണ്ടായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ന്യൂസിലാന്റ് മോസ്ക് മുസ്ലീം പള്ളി പള്ളി വെടിവെപ്പ് വെടിവയ്പ്