പെരിയ ഇരട്ടക്കൊലപാതകം : ഒരാള്‍ കൂടി പിടിയില്‍

Saturday 16 March 2019 10:42 am IST

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാളെകൂടി അന്വേഷണ സംഘം പിടികൂടി. കല്യാട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കൊല്ലപ്പെട്ട കൃപേഷിനെയും ശരത്‌ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരം കൈമാറിയത് രഞ്ജിത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ മുഖ്യപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 

കഴിഞ്ഞമാസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.