ന്യൂസിലാന്‍ഡ് : ഇന്ത്യക്കാര്‍ക്ക് ഹൈക്കമീഷനുമായി ബന്ധപ്പെടാം

Saturday 16 March 2019 12:09 pm IST

ന്യൂദല്‍ഹി : ന്യൂസിലാന്‍ഡില്‍ സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും, രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ആവശ്യമുള്ളവര്‍ക്ക് ഇതിനായി 021803899, 021850033 എന്നീ നമ്പറില്‍ ബന്ധപ്പെടാം. അതേസമയം ആക്രമണത്തിനിടെ ആറുപേരെ കാണാതായിട്ടുണ്ട്. ഇതില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഭീകരാക്രമണത്തില്‍ ഇതുവരെ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു. എത്രപേര്‍ ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയതെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

അതേസമയം അക്രമികളില്‍ ഒരാള്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് വഴി ആക്രമണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. സ്വന്തം തൊപ്പിക്ക് മുകളില്‍ വെച്ച ക്യാമറയിലൂടെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. സംഭവത്തില്‍ നാലുപേര്‍ ഇതുവരെ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.