ഭീകര്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തണം : യുഎസ്

Saturday 16 March 2019 12:58 pm IST

വാഷിങ്ടണ്‍ : പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയൊ. ഭീകരത ഇല്ലാതാക്കുന്നതിനായി പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പോംപിയൊയുടെ ഈ പ്രസ്താവന. 

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ലോകം കണ്ടതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ്. ഇതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള പ്രധാന കാരണം. 

രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് ട്രംപ് ഭരണകൂടും പാക്കിസ്ഥാനെതിരായ നിലപാടുമായി മുന്നോട്ട് പോകുമെന്നും പോംപിയൊ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.