'ഞാനും കാവല്‍ക്കാരനാണ്' കോണ്‍ഗ്രസ്സിന് മറുപടി നല്‍കി മോദി

Saturday 16 March 2019 2:08 pm IST

ന്യൂദല്‍ഹി : കോണ്‍ഗ്രസ് ഉയര്‍ത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ'( കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന  പ്രചാരണത്തിന് 'മേം ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്നി തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചൗക്കീദാര്‍ ചോര്‍ഹെ എന്ന് പ്രയോഗിച്ചത്. ഇതിനെതിരെ 'മേം ഭീ ചൗക്കീദാര്‍' എന്ന ടാഗ്  ലൈനോടെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രി ഇതിന് മറുപടി നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്. 

നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തെ സേവിക്കാനായി ശക്തമായി തന്നെ നിലകൊള്ളുന്നുണ്ട്.  രാജ്യസേവനത്തിനായി നിലകൊള്ളുകയാണ്. പക്ഷേ, ഞാന്‍ ഒറ്റയ്ക്കല്ല. സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണ്.

രാജ്യപുരോഗതിക്കായി പ്രയത്നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.