കോട്ടയം : ജോലിക്കിടെ നേഴ്സിന് സൂര്യാഘാതമേറ്റു. കോട്ടയം അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ രജനി വര്‍ഗീസിനാണ് (53) സൂര്യാഘാതമേറ്റത്.
രജനിയുടെ പുറത്താണ് പൊള്ളലേറ്റത്. ജോലിക്കിടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടര്‍ന്ന് കലശലായ ക്ഷീണവും പനി.യും മൂലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സൂര്യാഘാതം ഏറ്റതാണെന്ന് മനസ്സിലാവുന്നത്.
അതേസമയം വരും ദിവസങ്ങളില്‍ ചൂട് ഇനിയും കടുക്കും. അതിനാല്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയപ്പ് നല്കി. പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെ പല ഭാഗങ്ങളിലും ജലക്ഷാമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: