ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു വനിത പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഖുശ്ബൂ ജാന്‍ എന്ന ഓഫീസറാണ് മരിച്ചത്.
വെഹില്‍ ഗ്രാമത്തിലെ ഇവരുടെ വീട്ടില്‍ വെച്ച് 2.40 ഓടെയാണ് ഇവര്‍ക്ക് വെടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷാ സൈന്യം പരിശോധന നടത്തി വരികയാണ്. അതേസമയം ഭീകരരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജമ്മുകശ്മീരില്‍ സമാന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ബുധനാഴ്ച സൈനികനെ വീടിനു സമീപത്തു വെച്ച് ഭീകരര്‍ വെടിവെച്ച് കോലപ്പെടുത്തിയിരുന്നു. 25കാരനായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: