പാലാ: ഭാരതത്തിനുള്ളില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ശക്തികളെ തിരിച്ചറിയാന്‍ തൊഴിലാളി സമൂഹത്തിന് കഴിയണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ഇടമറ്റം ഓശാന മൗണ്ടില്‍ നടക്കുന്ന ബിഎംഎസ് സംസ്ഥാന സമിതിയംഗങ്ങളുടെ ചിന്തന്‍ ബൈഠക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്. ദുരൈരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ബൈഠക് ഇന്ന് സമാപിക്കും. സമാപന സമ്മേളനം ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: