ശബരിമല: ശബരിമലയില്‍ ഉത്സവത്തോടൊപ്പം മീനമാസപൂജയും ആരംഭിച്ചതോടെ ഭക്തജനത്തിരക്കേറി. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ കൂടുതല്‍ ഭക്തരെത്തുന്നു. ഇന്നലെ ശനിയാഴ്ചയായതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കൊടിയേറ്റിന് ശേഷം മലയാളി ഭക്തരുടെ വരവ് തീരെ കുറവായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ മലയാളിഭക്തരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ഉത്സവബലി ദര്‍ശനത്തിനും ഭക്തജനത്തിരക്കുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 9.30 ഓടെ നീലമല ഭാഗത്ത് പുലി ഇറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ഉരക്കുഴി ഭാഗത്ത് പുലി ഇറങ്ങിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണവും കൂടുന്നതായി ദേവസ്വം ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: