ന്യൂദല്‍ഹി: 2020ലെ അണ്ടര്‍-17 വനിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ വലിയൊരു വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അമേരിക്കയിലെ മിയാമിയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് 2020ലെ അണ്ടര്‍ -17 വനിതാ ലോകകപ്പ് വേദി ഇന്ത്യക്ക് നല്കാന് തീരുമാനിച്ചത്.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2017ല്‍ അണ്ടര്‍-17 ആണ്‍കുട്ടികളുടെ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
അണ്ടര്‍-17 വനിത ലോകകപ്പ് നടത്താന്‍ അനുമതി നല്കിയ ഫിഫയോട് നന്ദിയുണ്ട്. വനിത ലോകകപ്പ് വരുന്നതോടെ ഇന്ത്യയിലെ വനിത ഫുട്ബോളിന്റെ മുഖഛായ മാറുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: