സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; ഇന്ന് പ്രതിഷേധദിനം

Sunday 17 March 2019 5:18 am IST

കോട്ടയം: സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കാമെന്ന നിര്‍ദേശം തള്ളിയ ഓര്‍ത്തഡോക്‌സ് സഭ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സഭ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. 

ഇപ്പോഴത്തെ മധ്യസ്ഥ നിര്‍ദേശം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കണ്ണില്‍പൊടിയിടാനാണെന്ന് സഭ വിലയിരുത്തുന്നു. മൂന്ന് വര്‍ഷം ഉത്തരവ് നടപ്പാക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മധ്യസ്ഥ നിര്‍ദേശവുമായി വന്നത് രാഷ്ടീയ ലക്ഷ്യത്തോടെയാണെന്നും  സഭ സംശയിക്കുന്നു. 

ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ ഇടപെടാമായിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.