തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും.
മെയ് രണ്ടിന് അവസാനിക്കുന്ന തരത്തില്‍ രണ്ട് ഘട്ടമായായിരിക്കും മൂല്യനിര്‍ണയം. ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കും.
ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് പതിമൂന്നിന് അവസാനിക്കും. രണ്ടാം ഘട്ടം 25ന് ആരംഭിച്ച് മെയ് രണ്ടിന് അവസാനിക്കും. മൂല്യനിര്‍ണയം 14 ദിവസമുണ്ടാകും. 9.30 മുതല്‍ 4.30 വരെയായിരിക്കും ക്യാമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: