തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, തമിഴ്നാടിന്റെ തെക്കന്‍ തീരദേശമേഖല, കര്‍ണാടക തീരങ്ങളില്‍ വന്‍ തിരമാലകള്‍ക്ക് സാദ്ധ്യത.
മാര്‍ച്ച് 17 രാത്രി 11.30 മുതല്‍ 19 രാത്രി 11.30 വരെ വന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. 1.8 മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഈ പ്രദേശങ്ങളില്‍ ഈ കാലയളവില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: