മുന്‍ മന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍; നായിഡുവിനു തിരിച്ചടി

Monday 18 March 2019 1:05 am IST

ഹൈദരാബാദ്: നിയമസഭാ സീറ്റ് നല്‍കിയിട്ടും മുന്‍ മന്ത്രി ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചു. നെല്ലൂര്‍ (റൂറല്‍) നിയമസഭാ സീറ്റില്‍ ടിഡിപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച മുന്‍മന്ത്രി ആടല പ്രഭാകര്‍ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടത്. െൈവ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. 

ജഗനെ ആന്ധ്ര മുഖ്യമന്ത്രിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഭാകര്‍ റെഡ്ഡി പറഞ്ഞു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ തോട്ട ത്രിമൂര്‍ത്തുലുവും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. കുര്‍ണൂല്‍ എംപി ബുട്ട രേണുക ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.