കൊച്ചി: ശബരിമലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച 14 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പോലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയടക്കമുള്ള ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നീരീക്ഷണ സമിതി നല്കിയ അന്തിമ റിപ്പോര്‍ട്ടും ഇന്ന് പരിഗണിക്കും.
അതേസമയം, കാസര്‍കോട് ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യക്കേസും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: