ന്യൂദല്‍ഹി: ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്നത് എതിരാളികളുടെ വ്യാജപ്രചാരണം മാത്രമാണെന്ന് ടോം വടക്കന്‍. ഇത്തരം അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളുടെ ഇരയാണ് പാര്‍ട്ടി. താനും ആദ്യകാലത്ത് ഇതൊക്കെ വിശ്വസിച്ചിരുന്നു.
ഒ. രാജഗോപാലിനെപ്പോലുള്ള നേതാക്കളുമായുള്ള ബന്ധമാണ് തെറ്റിദ്ധാരണ നീക്കിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് രാജഗോപാലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ നവോദയം സംഘടിപ്പിച്ച ഒ. രാജഗോപാലിന്റെ നവതി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അമൃതാനന്ദമയി മഠം ദല്‍ഹി മേധാവി സ്വാമി നിജാമൃത ചൈതന്യ, ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന്, ഓംചേരി എന്‍.എന്‍. പിള്ള, ഡോ.ആര്. ബാലശങ്കര്‍, എം.ബി. ബാലകൃഷ്ണന്, എം.കെ.ജി. പിള്ള, ടി.കെ. കുട്ടപ്പന്, ബാബു പണിക്കര്‍, എം.ആര്. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: