റോജര്‍ ഫെഡറര്‍- ഡൊമിനിക് തീം ഫൈനല്‍

Monday 18 March 2019 5:36 am IST

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസില്‍ റോജര്‍ ഫെഡറര്‍-ഡൊമിനിക് തീം ഫൈനല്‍. ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ പരിക്കുമൂലം പിന്മാറിയതോടെയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്.  ആദ്യ ഇന്ത്യന്‍ വെല്‍സ് കിരീടം ലക്ഷ്യമിടുന്ന  ഡൊമിനിക് സെമിയില്‍ കനേഡിയന്‍ താരം മിലോസ് റാവോനിച്ചിനെ കീഴടക്കി. സ്‌കോര്‍: 7-6, 6-7, 6-4. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ഡൊമിനിക് കനേഡിയന്‍ താരത്തെ കീഴടക്കിയത്.

 ഫൈനലില്‍ ഫെഡറര്‍  വിജയിച്ചാല്‍ ഇന്ത്യന്‍ വെല്‍സില്‍ ആറ് കിരീടം നേടുന്ന ആദ്യ താരമാകും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.