ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകന് കെയ്ന്‍ വില്ല്യംസണ്.
ന്യൂസിലന്‍ഡിന്റെ അനൗദ്യോഗിക ചിഹ്നമായ വെള്ളിനിറമുളള ഇലയുടെ രൂപത്തിലുള്ള നിസ്കാര നിരയുടെ ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവെച്ചാണ് വില്ല്യംസണ് ഐക്യദാര്‍ഢ്യമറിയിച്ചത്. ഭീകരാക്രമണത്തിനുശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ത്ഥം വരച്ച പോസ്റ്ററാണിത്്. സിംഗപ്പൂര്‍ സ്വദേശിയായ ഡിസൈനര്‍ കെയ്ത്ത് ലീയാണ് ഈ ചിത്രം വരച്ചത്.
ന്യൂസീലന്‍ഡ് ജനതയെപ്പോലെ തനിക്കും എന്താണ് നടന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും, അവരുടെ കുടുംബത്തിനും, സുഹൃത്തുകള്‍ക്കും ഒപ്പമാണ് താന്‍. ഇത്തരം വിഷമഘട്ടങ്ങളില്‍ ന്യൂസീലന്‍ഡ് ജനത ഒന്നിച്ചുനില്‍ക്കണമെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: