മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍

Monday 18 March 2019 10:51 am IST

ക്വാലലംപുര്‍: മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍. മലേഷ്യയിലെ സാബായില്‍നിന്നുമാണ് ഭീകരര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:മലേഷ്യ,​ ഭീകരര്‍,​ അറസ്റ്റ്,​ സാബാ,​ ഫിലിപ്പീന്‍സ്