ലോക്‌സഭാ തെരഞ്ഞെടുപ്പ് : ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു

Monday 18 March 2019 12:10 pm IST
ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലേയും സീറ്റുകളില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും 11നാണ് നിശ്ചയിച്ചിരിക്കുന്നത്.

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു. 91 സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഇതോടെ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഇന്ന് തുടക്കമായി. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനവും ഇറങ്ങിയിട്ടുണ്ട്. 

ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലേയും സീറ്റുകളില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും 11നാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അവസരമുണ്ട്. രാജ്യത്തെ 90 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇവര്‍ക്കായി 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ തയാറാക്കും.

മെയ് 23 ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.