ആലപ്പുഴ: ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. രണ്ടു സീറ്റുകള്‍ക്കായുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വടകര, വയനാട് സീറ്റുകളിലാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നത്.
വയനാട് ടി. സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. തര്‍ക്കമൊന്നും നിലവിലില്ലെന്നും തിങ്കളാഴ്ച തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തര്‍ക്ക സീറ്റുകള്‍ക്ക് വേണ്ടി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച പൂര്‍ത്തിയാക്കാതെ ചെന്നിത്തല കേരളത്തിലേയ്ക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: