ശബരിമല: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Monday 18 March 2019 1:59 pm IST

ശബരിമല: അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണത്തിന് പോലിസിന് ഉദാസീനതയെന്ന് കോടതി. പോലീസിന്റെ നടപടി അപലപനീയമെന്നും കോടതി വിലയിരുത്തി. തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പോലീസുകാരെ തിരിച്ചറിയാനായില്ലെന്നും കോടതി ആരാഞ്ഞു.

സംഭവത്തിന്റെ വീഡിയോയടക്കമുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും എന്ത് കൊണ്ടാണ് പോലീസുകാരെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്നും കോടതി ചോദിച്ചു. ഇനിയും പോലീസിന്റെ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ അന്വേഷണത്തിന് വേറെ ഏജന്‍സിയെ ഏല്പിക്കുന്ന കാര്യം ആലോചിക്കുമെന്നും കോടതി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വിണ്ടും രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.