ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ആരോഗ്യ സ്ഥിതി മോശഷമായതിനെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അപൂര്‍വ രോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ദൂബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന മുഷറഫിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗ് ചെയര്മാന് ഡോ. മുഹമ്മദ് അംജദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് അമിലോയിഡോസിസ് എന്ന അപൂര്‍വയിനം രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.
ശരീരത്തിലെ പ്രോട്ടീനുകള്‍ വിവിധ അവയവങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് അമിലോയിഡോസിസ്. ഇത് മൂലം പര്‍വേസിന് നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും സിദ്ദീഖി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പര്‍വേസ് മുഷറഫിന് അപൂര്‍വ രോഗം സ്ഥിരീകരിച്ചത്.് തുടക്കത്തില്‍ അദ്ദേഹം ലണ്ടനിലാണ് ചികിത്സ തേടിയത്. മുഷറഫിന്റെ ചികിത്സ ആറ് മാസം വരെ നീണ്ടേക്കാമെന്നും എപിഎംഎല് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: