എസ്ഡിപിയുടെ സഹായത്തേക്കാള്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: മുനീര്‍

Monday 18 March 2019 2:59 pm IST

കോഴിക്കോട്: എസ്ഡിപിഐയുടെ സഹായത്തെക്കാള്‍ നല്ലത് ലീഗ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്ന് എം കെ മുനീര്‍. വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തിരുന്നതല്ല തങ്ങളുടെ ആദര്‍ശമെന്നാണ് എം കെ മുനീര്‍ പറഞ്ഞത്. ലീഗ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം കെ മുനീര്‍.

പൊന്നാനിയില്‍ ലീഗുമായി ചര്‍ച്ച നടത്തിയെന്ന അവകാശവാദവുമായി എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. നടത്തിയത് രഹസ്യ ചര്‍ച്ച അല്ലെന്നും രാഷ്ട്രീയ ചര്‍ച്ചയില്‍ പ്രത്യേക അജണ്ട ഒന്നും ഇല്ലെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.

എന്നാല്‍ മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന വാദം മുസ്ലീം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.