ചെന്നൈ: തെരഞ്ഞെടുപ്പിന് മുന്നേ കമലഹാസന് തിരിച്ചടി. കമല്ഹാസന് നേതൃത്വം നല്കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലെ പ്രമുഖ നേതാവ് സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു.
തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടത്.
തെരഞ്ഞെടുപ്പുകളില്‍ കുമാരവേല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും മുന്നണി ഇത് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന.
തമിഴ്നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കും 18 നിയമസഭാ സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ത്ഥികളെയും കമലഹാസന്റെ മക്കള്‍ നീതി മയ്യം ബുധനാഴ്ച പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: