ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വഴിത്തിരിവായി അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലതയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മാണ്ഡ്യയിലെ ജനങ്ങള്‍ അംബരീഷിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അംബരീഷില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമായിരുന്നു. അത് തനിക്കും ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് സുമലത പറഞ്ഞു. കുടുംബത്തെക്കാള്‍ ഏറെ അംബരീഷ് മാണ്ഡ്യയെ സ്നേഹിച്ചിരുന്നു. മാണ്ഡ്യയുടെ വികസനത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഇത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം.സുമലതയ്ക്ക് ബിജെപി പിന്തുണ നല്‍കുന്നതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരത്തിനാകും കളമൊരുങ്ങുക. കോണ്‍ഗ്രസിന്റെ നിരവധി പ്രാദേശിക നേതാക്കള്‍ സുമതലയെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന കര്‍ഷക സംഘടനയായ റെയ്ത സംഘവും സുമലതയ്ക്കായി പ്രചരണത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: