ലക്നോ: ഉത്തര്‍ പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രീതി പിടിച്ചു പറ്റാനുള്ള കോണ്‍ഗ്രസിന്റെ അടവിനെ പരിഹസിച്ച് മായാവതി. യുപിയില്‍ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഏഴു സീറ്റ് കോണ്‍ഗ്രസ് ഒഴിച്ചിട്ടതിനെയാണ് ബിഎസ്പി നേതാവ് മായാവതി പരിഹസിച്ചത്.
ബിജെപിയെ ഞങ്ങള്‍ നേരിട്ടോളാം. നിങ്ങള്‍ ഇങ്ങനെ കണ്ഫ്യൂഷന് ഉണ്ടാക്കരുത്, എന്നാണ് കോണ്‍ഗ്രസിനോട് മായാവതി പറഞ്ഞത്. എസ്പി-ബിഎസ്പി സഖ്യം പട്ടിക പുറത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലും മുന്‍ പ്രസിഡന്റ് സോണിയയും മത്സരിക്കാന്‍ സാധ്യതയുള്ള റായ്ബെറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പട്ടിക വന്നപ്പോഴാണ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടത്. ഈ സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിനുള്ളതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്.
ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ബിജെപിയെ നേരിടാന്‍ ഞങ്ങളുടെ സഖ്യത്തിനു കഴിയും. അതിനിടയില്‍ കോണ്‍ഗ്രസ് ആശയ്ക്കുഴപ്പമുണ്ടാക്കേണ്ടതില്ല, മായാവതി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യമില്ലെന്ന് മായാവതി ആവര്‍ത്തിച്ചു. അവര്‍ സൃഷ്ടിക്കുന്ന ഇത്തരം ആശയക്കുഴപ്പങ്ങളില്പ്പെട്ടു പോകരുതെന്ന് എസ്പി-ബിഎസ്പി പ്രവര്‍ത്തകരോട് മായാവതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: