കൊച്ചി: റിയര്‍ അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് ദക്ഷിണ നാവിക ആസ്ഥാനത്ത് സീ ട്രെയിനിങ് ഫ്ളാഗ് ഓഫീസറായി ചുമതലയേറ്റു. കമ്യൂണിക്കേഷന്‍-ഇലക്ട്രോണിക് വാര്‍ഫേര്‍ വിദഗ്ധനായ ഇദ്ദേഹം 1987 മുതല്‍ നാവികസേനയിലുണ്ട്. മിസൈല്‍ വെസലുകള്‍, ഐഎന്‍എസ് വിദ്യുത്, ഐഎന്‍എസ് വിനാശ്, ഐഎന്‍എസ് കുലിശ്, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയുടെ കമാന്ഡന്റായിട്ടുണ്ട്. ചീഫ് സ്റ്റാഫ് (ട്രെയിനിങ്) ഓഫീസര്‍ സ്ഥാനത്തായിരുന്നു ഇതുവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: