പാരീസ്: ഏയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളില്‍ പാരീസ് സെന്റ് ജെര്മയിന്സിന് (പിഎസ്ജി) വിജയം. ലീഗ് ഒന്നില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരമ്പരാഗത വൈരികളായ മാഴ്സെലെയെ പരാജയപ്പെടുത്തി.
ഈ വിജയത്തോടെ പിഎസ്ജി 28 മത്സരങ്ങളില്‍ 77 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി. 29 മത്സരങ്ങളില്‍ 57 പോയിന്റുള്ള ലില്ലിയാണ് രണ്ടാം സ്ഥാനത്ത്്. തുടക്കത്തില്‍ എംബാപ്പെയുടെ ഗോളില്‍ പിഎസ്ജി മുന്നിലെത്തി. ഈ സീസണില്‍ എംബാപ്പെയുടെ 26-ാം ഗോളാണിത്. പക്ഷെ രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തില്‍ തന്നെ മാഴ്സെലെ ഗോള്‍ മടക്കി. വലേറെയാണ് സ്കോര്‍ ചെയ്തത്്.
പത്ത് മിനിറ്റുകള്‍ക്ക് ശേഷം മരിയ വീണ്ടും പിഎസ്ജിയെ മുന്നിലെത്തിച്ചു. രണ്ട് പ്രതിരോധ നിരക്കാരെ മറികടന്ന് പന്ത് വലയിലാക്കി.
ഏറെ താമസിയാതെ മരിയ തന്റെ രണ്ടാം ഗോളും കുറിച്ചു. ഗോള്‍ പോസ്റ്റിന് മുപ്പത് വാര അകലെവച്ച് മരിയയുടെ ഷോട്ട് കൈകൊണ്ട് തടഞ്ഞ മാഴ്സെലെ ഗോളിയെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. പിഎസ്ജിക്ക് അനുകൂലമായി ഫ്രീകിക്കും അനുവദിച്ചു. കിക്കെടുത്ത മാരി പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: