കൊച്ചി: കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് വിറ്റഴിച്ചിരുന്ന ആഞ്ഞിലിച്ചക്ക പിടിച്ചെടുത്തു. കൊച്ചി മരട് ന്യൂക്ലിയസ് മാളിന് സമീപത്തെ വഴിയരികില്‍ വില്‍പ്പനയ്ക്കു വെച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് ഇത്തരത്തില്‍ പിടികൂടിയത്. സംഭവത്തില്‍ വില്‍പ്പനക്കാരനായ കുന്നംകുളം സ്വദേശി തമ്പിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു.
കിലോയ്ക്ക് 100 രൂപ നിരക്കിലാണ് ഇയാള്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. ഇതിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മറ്റൊരാള്‍ക്കു വേണ്ടിയാണ് താന്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: