മൊറട്ടോറിയം: ചീഫ് സെക്രട്ടറിക്കെതിരെ കൃഷിമന്ത്രി

Tuesday 19 March 2019 10:59 am IST

തിരുവനന്തപുരം: കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ചിട്ട് ഉത്തരവ് ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍‌കുമാര്‍ രംഗത്ത്. ഉത്തരവ് ഇറക്കാനുള്ള നടപടികള്‍ വൈകിപ്പിച്ചതിന് മന്ത്രി അതൃപ്തി രേഖപ്പെടുത്തി. 

മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകള്‍ എല്ലാം ഇറക്കിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണം. മന്ത്രിസഭാ തീരുമാനം വന്നാല്‍  ഉടന്‍ ഉത്തരവിറക്കേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. 

കര്‍ഷകരെടുത്ത കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത എല്ലാ വായ്പ്കള്‍ക്കും മൊറട്ടോറിയം ബാധകമാണ്. 2018 ഓഗസ്റ്റ് 31വരെ വയനാട്, ഇടുക്കി ജില്ലകളിലുള്ളവരെടുത്ത കാര്‍ഷിക വായ്പ്കളും മറ്റ് ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയെടുത്ത കാര്‍ഷിക വായ്പകളും മറ്റ് ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയെടുത്ത കാര്‍ഷിക വായ്പ്കളുമാണ് മൊറട്ടോറിയത്തിന് കീഴില്‍ വരിക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.