കാസര്‍ഗോഡ് : ഡിസിസി പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി.ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേലുമായാണ് ഉണ്ണിത്താന് യോജിച്ച് പ്രവര്‍ത്തിയ്ക്കാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ കാസര്‍ഗോഡ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ വിഭാഗീയതയാണ് പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തോട് ഡിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനശൈലിയില്‍ ഉണ്ണിത്താന് അതൃപ്തി അറിയിക്കുകയും ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ഹക്കീം കുന്നേല്‍ പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
ഇതിനെ തുടര്‍ന്ന് കെപിസിസി ഉച്ചയ്ക്ക് ശേഷം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വിഷയത്തില്‍ ഹക്കീം കുന്നേലിനെ കെപിസിസി ശാസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: