ഭീകരാക്രമണത്തെ എങ്ങനെ നേരിടണമെന്ന് ഇന്ത്യക്കറിയാം; പാക്കിസ്ഥാന് മുന്നറിയിപ്പ്

Tuesday 19 March 2019 1:43 pm IST
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസം പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. 

ജെയ്ഷ് ഇ മൊഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാനിലെ ജെയ്ഷ് കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം ഭീകരരെയാണ് വകവരുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.