മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരണം

Tuesday 19 March 2019 2:11 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൗക്കീദാര്‍ എന്ന് വിളിച്ച് കളിയാക്കിയ പ്രതിപക്ഷത്തുള്ളവര്‍ വിവിധ കേസുകളില്‍ ജാമ്യം എടുത്തു നടക്കുന്നവരാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 

സാമ്പത്തിക തട്ടിപ്പുകളുടെ പേരിലും അനധികൃത വസ്തു കൈമാറ്റത്തിന്റെ പേരിലും കുടുംബം മൊത്തം അന്വേഷണം നേരിടുന്നവരാണ് പ്രധാനമന്ത്രിയെ കളിയാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ  പേരെടുത്ത് പറയാതെ അദ്ദേഹം ആഞ്ഞടിച്ചു.

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെയാണ് മേം ഭീ ചൗക്കീദാര്‍ എന്ന ക്യാംപയിനുമായി മോദി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്രമോദിയെന്ന് പേരുമാറ്റി. തുടര്‍ന്ന് മറ്റ് നേതാക്കളും ഇത് ആവര്‍ത്തിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.