മലപ്പുറം : മലപ്പുറം കൊളപ്പുറം ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്നു. വ്യവസായികാവശ്യങ്ങള്‍ക്കായി കര്‍ണ്ണാടകയില്‍ നിന്നും എറണാകുളത്തേയ്ക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ആസിഡ് ചോര്‍ന്നത്.
പ്രദേശത്ത് പോലീസിന്റേയും ഫയര്‍ ഫോഴ്സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. ആസിഡുമായി വന്ന ലോറി സമീപത്തെ പറമ്പിലേക്ക് നീക്കിയിട്ടശേഷം ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: