മധ്യപ്രദേശില്‍ 12 കാരിയെ സഹോദരന്‍മാര്‍ കൂട്ടബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു

Tuesday 19 March 2019 3:11 pm IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്മവനും സഹോദരന്മാരും ചേര്‍ന്ന്  12 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം തലയറുത്തു കൊന്നു. മധ്യപ്രദേശിലെ സാഗറില്‍ ഈ മാസം 14 നാണ് സംഭവം. 

സ്‌കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലെത്താതതിനെ തുടര്‍ന്ന് അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് കുഴിച്ചുമൂടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  സംഭവത്തില്‍  പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മാവന്‍ ഛോട്ടേ പട്ടേലിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ സഹോദരന്മാരില്‍ ഒരാളാണ് അമ്മാവന്റെ അടുത്തെത്തിച്ചത്. ഇവിടെവച്ച് അമ്മാവനും പെണ്‍കുട്ടിയുടെ മൂന്നു സഹോദരന്മാരും ചേര്‍ന്ന് അവളെ പീഡിപ്പിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ ശ്വാസം മുട്ടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയറുത്ത് പെണ്‍കുട്ടിയെ വിചനമായ സ്ഥലത്ത് കുഴിച്ചു മൂടുകയായിരുന്നു. 

പോസ്റ്റ് മാര്‍ട്ടത്തില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറുത്തതാണെന്നും തെളിഞ്ഞതായി പോലീസ് പറഞ്ഞു.  പെണ്‍കുട്ടിയുടെ അമ്മാവനുമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

അമ്മാവന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. കൃത്യത്തില്‍ പങ്കാളിയായ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരന്‍ ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഓഫീസര്‍ അമിത് സംഘി അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.