കോട്ടയം : കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്ഐയും മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിരുദ പരീക്ഷകള്‍ തടസ്സപ്പെട്ടു. റാഗിങ് പരാതിയെ തുടര്‍ന്ന് മാനേജ്മെന്റ് പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എംജി സര്‍വ്വകലാശാല പരീക്ഷകള്‍ തടസ്സപ്പെടുത്തിയത്.
റാഗിങ് പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യം കോളേജ് മാനേജ്മെന്റ് അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: