മനോഹര്‍ പരീക്കര്‍ ജനകീയനായ ഭരണാധികാരി: സി.കെ.പത്മനാഭന്‍

Tuesday 19 March 2019 5:45 pm IST

 

കണ്ണൂര്‍: ഭാരതം കണ്ട മികച്ച ജനകീയനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപിയുടെ മുതിര്‍ നേതാവും മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ എന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. പൊതുജീവിതത്തില്‍ ആത്മാര്‍ത്ഥതയുടെയും സമര്‍പ്പണത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. മാരാര്‍ജി ഭവനില്‍ മനോഹര്‍ പരീക്കര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, എ.ഒ.രാമചന്ദ്രന്‍, പ്രഭാകരന്‍ കടന്നപ്പളളി, അജിതോമസ്, ബേബി സുനാഗര്‍, കെ.പ്രശോഭ്, എം.അനീഷ്‌കുമാര്‍, ടി.അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മനോഹര്‍ പരീക്കറുടെ ഛായചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.