സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി കണ്ണൂര്‍ നഗരത്തില്‍ നിരവധി പേര്‍ അറസ്റ്റില്‍

Tuesday 19 March 2019 5:47 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. കണ്ണൂര്‍ നഗരത്തില്‍ നിരവധി പേര്‍ അറസ്റ്റില്‍. ഇരുചക്ര വാഹനങ്ങളിലും മറ്റും രാത്രികാലങ്ങളിലും മറ്റും കറങ്ങി നടക്കുന്നവരേയും ക്വട്ടേഷന്‍ സംഘങ്ങളേയും ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം രാത്രി നഗരത്തില്‍ 400 ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും സാമൂഹ്യ വിരുദ്ധരും കറങ്ങി നടക്കുന്നവരും പിടികിട്ടാപ്പുളളികളുമടക്കം 18 ഓളം പേരുടെ പേരില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറന്റ് പ്രതികളായ 3 പേരും പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചവരടക്കം അറസ്റ്റിലായവരില്‍പ്പെടും. 200 വാഹനങ്ങളില്‍ നിന്നും പിഴയീടാക്കി. രാത്രികാലങ്ങളില്‍ അനധികൃത സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളടക്കം പിടിക്കപ്പെട്ടവയില്‍പ്പെടും. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആറുപേരെ പിടികൂടി രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.